എക്സാം കഴിഞ്ഞു തൊട്ടടുത്ത ദിവസം തന്നെ ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസ് തുടങ്ങി...ഞങ്ങൾ എല്ലാവരും ഓരോ സ്‌കൂളുകളിലേക്ക് പോയി...
Posts
- Get link
- X
- Other Apps
ക്യാമ്പും ടൂറും കഴിഞ്ഞതോടെ പിന്നെ ഞങ്ങൾ എല്ലാവരും മുഴുവൻ നേരവും ക്ലാസ് മുറികളിലും മറ്റും ഒതുങ്ങിക്കൂടി എന്ന് പറയാൻ ആവില്ല...എന്നാലും ഞങ്ങൾ എല്ലാവരും അല്പം തിരക്കിലായി...സ്‌കൂൾ വിസിറ്റും റെക്കോർഡുകളും പിന്നെ സെക്കന്റ് സെമസ്റ്റർ പരീക്ഷയും ...ഞങ്ങൾ എല്ലാവരും ഇത്തിരി മടുപ്പിലായി എന്ന് പറയുന്നതിൽ തെറ്റില്ല...എക്സാം തീയതി വന്നു...
ടൂർ
- Get link
- X
- Other Apps
ക്യാമ്പിന് ശേഷം ഞങ്ങൾ എല്ലാവരും ഒരുപോലെ കാത്തു നിന്ന ഒന്നായിരുന്നു ഞങ്ങളുടെ ടൂർ ..ഡൽഹി ,അമൃത്സർ ആണ് ഞങ്ങൾ ടൂർ പോയത്....നല്ലൊരു അനുഭവമായിരുന്നു ....എല്ലാരും ഒത്തൊരുമിച്ചു ഒരുപാടു ദൂരേക്ക് യാത്ര...ഭാഷയും സംസ്കാരവും വിട്ടു മറ്റൊരു നാട്ടിലേക്ക്...ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു....ഷാജഹാന്റെ പ്രണയ സൗധവും ആകാശം മുട്ടെ തല ഉയർത്തി നിന്ന കുത്തബ്മിനാറും കൊടും തണുപ്പുണ്ടായിരുന്ന അമൃത്‌സറും ഒക്കെ ഞങ്ങൾക്കെല്ലാവർക്കും വേറിട്ട അനുഭവങ്ങൾ തന്നെ ആയിരുന്നു....
- Get link
- X
- Other Apps
ആകെ മൊത്തം ടോട്ടൽ ആയി പറയുകയാണെങ്കിൽ ഈ ബി.എഡ് എന്ന പരിപാടി നല്ല ചടപ്പിക്കൽ തന്നെ ആണ്...പക്ഷെ ഞങ്ങളുടെ ബാച്ചിന് അതൊരു വേറിട്ട അനുഭവമായിരിക്കും...കാരണം പഠനത്തിന്റെ പിരിമുറുക്കങ്ങളോ അക്ഷരങ്ങളുടെ വെറുപ്പിക്കലോ ഞങ്ങളെ ആരെയും തന്നെ അത്ര കണ്ടു മടുപ്പിച്ചില്ല...അതിനു കാരണം ഒരുപക്ഷെ ഞങ്ങൾക്കിടയിൽ നിന്ന നല്ല സൗഹൃദങ്ങൾ തന്നെ ആവാം...അല്ലെങ്കിൽ സുഹൃത്തുക്കളെപോലെ ഞങ്ങളെ ഓരോരുത്തരെയും കണക്കാക്കിയ ഞങ്ങളുടെ അധ്യാപകരും കോളേജ് അധികൃതരും ...
ക്യാമ്പ്
- Get link
- X
- Other Apps
അങ്ങനെ ക്യാമ്പ് തൊടങ്ങി കൊറേ രസകരമായ കാര്യങ്ങളും കൊറച്ചു ചടപ്പിക്കുന്ന ക്ലാസ്സുകളും പിന്നെ നാലു നേരം നല്ല സമൃദ്ധമായ ഭോജനവും...ഞങ്ങൾ ബോയ്സ് സദാ സമയവും ഞങ്ങൾ പനയോല വച്ച് കെട്ടിയുണ്ടാക്കിയ കൂടാരത്തിൽ തന്നെ ആയിരുന്നു...ക്യാമ്പിന്റെ ഇടയിൽ നല്ല കുറെ ആളുകൾ വന്നു നല്ല ക്ലാസ് എടുത്തു ...കളിയും കാര്യവും ഒക്കെയായി നാല് ദിവസം അങ്ങനെ അങ്ങ് പോയി....
റെസിഡൻഷ്യൽ ക്യാമ്പ്
- Get link
- X
- Other Apps
ഞങ്ങളുടെ കോഴ്സിന്റെ ഒരു പ്രധാനപ്പെട്ട പരിപാടിയാണ് നാല് ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് ഒരു തവണ എല്ലാ ഒരുക്കങ്ങളും നടത്തി ഞങ്ങൾ എല്ലാവരും ക്യാമ്പിന്റെ നല്ല മൂഡിൽ എത്തി നിൽക്കുമ്പോ അതാ കേൾക്കുന്നു ഞങ്ങളുടെ സെമസ്റ്റർ എസ്‌ആമിന്റെ തീയതി വന്നിരിക്കുന്നു....കാറ്റ് പോയ ബലൂൺ പോലെ ആയി ഞങ്ങൾ ,ഞങ്ങൾ എന്ന് പറഞ്ഞാൽ പ്രത്യേകിച്ച് ഞങ്ങൾ ബോയ്സ് ....അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ആ പരീക്ഷ തള്ളി നീക്കി...പരൂക്ഷ കഴിഞ്ഞു ഞങ്ങൾ വീണ്ടും കാത്തിരുന്നു...അപ്പോഴതാ ഞങ്ങളുടെ മാറ്റി വച്ച ക്യാമ്പിന്റെ തീയതി വീണ്ടും തീരുമാനിക്കുന്നു...എല്ലാരും വീണ്ടും നല്ല മൂഡിലായി....അങ്ങനെ ക്യാമ്പിന്റെ തലേ ദിവസം വന്നെത്തി...എല്ലാ മിനുക്കു പണികളും ചെയ്യാൻ ഞങ്ങൾ ബോയ്സ് ഏഴു പേരും (രാഹുൽ ashin ദീപക് ജിതിൻ നിയാസ് വിനയ് അക്ഷയ് ) തലേ ദിവസം കോളേജിൽ തന്നെ ചിലവഴിച്ചു...എന്തൊക്കെയോ കാട്ടിക്കൂട്ടി അന്ന് ഞങ്ങൾ അവിടെ കൂടി...