ആകെ മൊത്തം ടോട്ടൽ ആയി പറയുകയാണെങ്കിൽ ഈ ബി.എഡ് എന്ന പരിപാടി നല്ല ചടപ്പിക്കൽ തന്നെ ആണ്...പക്ഷെ ഞങ്ങളുടെ ബാച്ചിന് അതൊരു വേറിട്ട അനുഭവമായിരിക്കും...കാരണം പഠനത്തിന്റെ പിരിമുറുക്കങ്ങളോ അക്ഷരങ്ങളുടെ വെറുപ്പിക്കലോ ഞങ്ങളെ ആരെയും തന്നെ അത്ര കണ്ടു മടുപ്പിച്ചില്ല...അതിനു കാരണം ഒരുപക്ഷെ ഞങ്ങൾക്കിടയിൽ നിന്ന നല്ല സൗഹൃദങ്ങൾ തന്നെ ആവാം...അല്ലെങ്കിൽ സുഹൃത്തുക്കളെപോലെ ഞങ്ങളെ ഓരോരുത്തരെയും കണക്കാക്കിയ ഞങ്ങളുടെ അധ്യാപകരും കോളേജ് അധികൃതരും ...
ഞങ്ങളുടെ കലാലയം ...
ഞങ്ങളുടെ കലാല യം ... ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞു കോളേജ് ജീവിതത്തിന്റെ മധുരവും കയ്പ്പും രുചിച്ചറിഞ്ഞു പൊടുന്നനെ ഒരു പ്രൊഫഷണൽ കോളേജിന്റെ പാടി കടന്നു വന്നപ്പോൾ ഞങ്ങൾ എല്ലാവരുടെയും മനസ്സിന്റെ സ്പന്ദനം ഒരുപോലെ ആയിരുന്നു ആരൊക്കെയോ പറഞ്ഞു മടുപ്പിച്ച ക്ലാസ്സുകളും ലെസ്സൺ പ്ലാനുകളും ,ഒന്നിനുമേൽ ഒന്നായി കുമിഞ്ഞു കൂടുന്ന റെക്കോർഡ് ഷീറ്റുകളും ഒക്കെ..പക്ഷെ ചക്കിക്കൊത്ത ചങ്കരൻ എന്നാരോ പണ്ട് പറഞ്ഞ പോലെ 2016 -2018 അധ്യയന വര്ഷം ket കോളേജിന്റെ പാടി കടന്നു വന്നവരെല്ലാം ചാക്കികളും ചങ്കരന്മാരും ആയിരുന്നു...കളഞ്ഞു പോയി എന്ന് കരുതിയ പഴയ കലാലയത്തിനു ഞങ്ങൾ പുതു ജീവൻ നൽകി....ആട്ടവും പാട്ടും കളികളും ഒക്കെയായി ഞങ്ങൾ അടിച്ചു പൊളിച്ചു കൊണ്ടിരിക്കുന്നു....
Comments
Post a Comment