ക്യാമ്പും ടൂറും കഴിഞ്ഞതോടെ പിന്നെ ഞങ്ങൾ എല്ലാവരും മുഴുവൻ നേരവും ക്ലാസ് മുറികളിലും മറ്റും ഒതുങ്ങിക്കൂടി എന്ന് പറയാൻ ആവില്ല...എന്നാലും ഞങ്ങൾ എല്ലാവരും അല്പം തിരക്കിലായി...സ്കൂൾ വിസിറ്റും റെക്കോർഡുകളും പിന്നെ സെക്കന്റ് സെമസ്റ്റർ പരീക്ഷയും ...ഞങ്ങൾ എല്ലാവരും ഇത്തിരി മടുപ്പിലായി എന്ന് പറയുന്നതിൽ തെറ്റില്ല...എക്സാം തീയതി വന്നു...
ആകെ മൊത്തം ടോട്ടൽ ആയി പറയുകയാണെങ്കിൽ ഈ ബി.എഡ് എന്ന പരിപാടി നല്ല ചടപ്പിക്കൽ തന്നെ ആണ്...പക്ഷെ ഞങ്ങളുടെ ബാച്ചിന് അതൊരു വേറിട്ട അനുഭവമായിരിക്കും...കാരണം പഠനത്തിന്റെ പിരിമുറുക്കങ്ങളോ അക്ഷരങ്ങളുടെ വെറുപ്പിക്കലോ ഞങ്ങളെ ആരെയും തന്നെ അത്ര കണ്ടു മടുപ്പിച്ചില്ല...അതിനു കാരണം ഒരുപക്ഷെ ഞങ്ങൾക്കിടയിൽ നിന്ന നല്ല സൗഹൃദങ്ങൾ തന്നെ ആവാം...അല്ലെങ്കിൽ സുഹൃത്തുക്കളെപോലെ ഞങ്ങളെ ഓരോരുത്തരെയും കണക്കാക്കിയ ഞങ്ങളുടെ അധ്യാപകരും കോളേജ് അധികൃതരും ...
Comments
Post a Comment