റെസിഡൻഷ്യൽ ക്യാമ്പ്
ഞങ്ങളുടെ കോഴ്സിന്റെ ഒരു പ്രധാനപ്പെട്ട പരിപാടിയാണ് നാല് ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് ഒരു തവണ എല്ലാ ഒരുക്കങ്ങളും നടത്തി ഞങ്ങൾ എല്ലാവരും ക്യാമ്പിന്റെ നല്ല മൂഡിൽ എത്തി നിൽക്കുമ്പോ അതാ കേൾക്കുന്നു ഞങ്ങളുടെ സെമസ്റ്റർ എസ്‌ആമിന്റെ തീയതി വന്നിരിക്കുന്നു....കാറ്റ് പോയ ബലൂൺ പോലെ ആയി ഞങ്ങൾ ,ഞങ്ങൾ എന്ന് പറഞ്ഞാൽ പ്രത്യേകിച്ച് ഞങ്ങൾ ബോയ്സ് ....അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ആ പരീക്ഷ തള്ളി നീക്കി...പരൂക്ഷ കഴിഞ്ഞു ഞങ്ങൾ വീണ്ടും കാത്തിരുന്നു...അപ്പോഴതാ ഞങ്ങളുടെ മാറ്റി വച്ച ക്യാമ്പിന്റെ തീയതി വീണ്ടും തീരുമാനിക്കുന്നു...എല്ലാരും വീണ്ടും നല്ല മൂഡിലായി....അങ്ങനെ ക്യാമ്പിന്റെ തലേ ദിവസം വന്നെത്തി...എല്ലാ മിനുക്കു പണികളും ചെയ്യാൻ ഞങ്ങൾ ബോയ്സ് ഏഴു പേരും (രാഹുൽ ashin ദീപക് ജിതിൻ നിയാസ് വിനയ് അക്ഷയ് ) തലേ ദിവസം കോളേജിൽ തന്നെ ചിലവഴിച്ചു...എന്തൊക്കെയോ കാട്ടിക്കൂട്ടി അന്ന് ഞങ്ങൾ അവിടെ കൂടി...
Comments
Post a Comment