ക്യാമ്പ് ഒക്കെ കഴിഞ്ഞു വീണ്ടും കോളേജിൽ എത്തി...പിന്നെയും പഠിപ്പും എഴുത്തും ഒക്കെ തന്നെ...പലരും ക്യാമ്പിന്റെ മൂഡിൽ നിന്ന് വിട്ടിട്ടുണ്ടായിരുന്നില്ല ...
ആകെ മൊത്തം ടോട്ടൽ ആയി പറയുകയാണെങ്കിൽ ഈ ബി.എഡ് എന്ന പരിപാടി നല്ല ചടപ്പിക്കൽ തന്നെ ആണ്...പക്ഷെ ഞങ്ങളുടെ ബാച്ചിന് അതൊരു വേറിട്ട അനുഭവമായിരിക്കും...കാരണം പഠനത്തിന്റെ പിരിമുറുക്കങ്ങളോ അക്ഷരങ്ങളുടെ വെറുപ്പിക്കലോ ഞങ്ങളെ ആരെയും തന്നെ അത്ര കണ്ടു മടുപ്പിച്ചില്ല...അതിനു കാരണം ഒരുപക്ഷെ ഞങ്ങൾക്കിടയിൽ നിന്ന നല്ല സൗഹൃദങ്ങൾ തന്നെ ആവാം...അല്ലെങ്കിൽ സുഹൃത്തുക്കളെപോലെ ഞങ്ങളെ ഓരോരുത്തരെയും കണക്കാക്കിയ ഞങ്ങളുടെ അധ്യാപകരും കോളേജ് അധികൃതരും ...
Comments
Post a Comment